Latest NewsGulfUncategorized

ഇനിമുതൽ യു.എ.ഇയുടെ ഈ ഗതാഗത നിയമലംഘനത്തിന് 50000 ദിർഹം പിഴ

യു.എ.ഇയിൽ താമസിക്കുന്നവർ തങ്ങളുടെ ജെറ്റ് സ്കീകളുടെ എഞ്ചിൻ നമ്പറിലോ ചെയ്സിസ് നമ്പറിലോ കൃത്രിമം കാണിക്കുകയോ മാറ്റുകയോ ചെയ്യുന്നവർക്ക് അൻപതിനായിരം ദിർഹമാണ് ഇനിമുതൽ പിഴ ഒടുക്കേണ്ടി വരികയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു

അബുദാബി: ജലയാനങ്ങളുടെ ഉടമസ്ഥർക്ക് മുന്നറിയിപ്പുമായി അബുദാബി ഗതാഗത വകുപ്പ്. യു.എ.ഇയിൽ താമസിക്കുന്നവർ തങ്ങളുടെ ജെറ്റ് സ്കീകളുടെ എഞ്ചിൻ നമ്പറിലോ ചെയ്സിസ് നമ്പറിലോ കൃത്രിമം കാണിക്കുകയോ മാറ്റുകയോ ചെയ്യുന്നവർക്ക് അൻപതിനായിരം ദിർഹമാണ് ഇനിമുതൽ പിഴ ഒടുക്കേണ്ടി വരികയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കൂടാതെ ജെറ്റ് സ്കീ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദ് ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

Also Read: മക്കയിലെ പള്ളിയിൽ ആത്മഹത്യ

മാത്രമല്ല ജെറ്റ് സ്കീകളെ സംബന്ധിച്ച് മറ്റൊരു ഉത്തരവും വകുപ്പ് പുറപ്പെടുവിച്ചിരുന്നു . കടൽത്തീരത്ത് നിന്നും ഇരുന്നൂറ് മീറ്ററിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന ജെറ്റ് സ്കീകൾ പിഴ ക്ഷണിച്ച് വരുത്തുമെന്നും ആദ്യ തവണ 500 ദിർഹവും, രണ്ടാം തവണ 1000 ദിർഹവും, മൂന്നാം തവണ 2000 ദിർഹവും പിഴ ഒടുക്കേണ്ടി വരുമെന്നും അറിയിപ്പുണ്ടായി. ഇതിൽ മൂന്നാം തവണത്തെ പിഴയ്‌ക്കൊപ്പം ഒരു മാസം ജെറ്റ് സ്കീ പിടിച്ചെടുക്കാനും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button