![mattupetty dam](/wp-content/uploads/2018/08/mattupetty-dam.jpg)
മൂന്നാര്‍: അറ്റക്കുറ്റപ്പണികള്‍ക്കായി നിർത്തി വച്ച ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തി വച്ചത്. പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി.
നിലവില്‍ 1598.60 അടിയാണ് ഡാമിലെ ജലനിരപ്പ്. പവര്‍ഹൗസിലെ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഷട്ടര്‍ 20 സെന്‍റി മീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു.
തുലാവര്‍ഷത്തില്‍ കുണ്ടള ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കിവിട്ട വെള്ളമാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.
Post Your Comments