ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിമാനമിറക്കാന്‍ മരങ്ങൾ വെട്ടിയത് വിവാദമാകുന്നു. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയുടെ വിമാനമിറക്കാന്‍ താത്കാലിക ഹെലിപ്പാഡ് തയാറാക്കുന്നതിനായാണ് മരങ്ങള്‍ വെട്ടിനീക്കിയത്. ഈ നടപടിക്കെതിരേ ബലാംഗിര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ സത്പതി രംഗത്തെത്തി.
മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് റെയില്‍വേ സ്റ്റേഷന് ഗ്രൗണ്ടിനു സമീപത്തെ മരങ്ങള്‍ താത്കാലിക ഹെലിപ്പാഡിനായി വെട്ടിനീക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണത്തിനെതിരേ ബിജെപി പ്രതിരോധമുയര്‍ത്തി. പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദര്‍ശനത്തില്‍ ആശങ്കയുള്ളവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കുറ്റപ്പെടുത്തി.
Post Your Comments