കറാച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിക്കില്ലെന്ന പ്രഖ്യാപനവുമായ് പാകിസ്ഥാന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍. പ്രതിസന്ധി മറികടക്കുന്നതിന് മറ്റ് വഴികള്‍ നോക്കുമെന്നും കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ അസദ് ഉമര്‍ വ്യക്തമാക്കി.
ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ ഐഎംഎഫ് മുന്നോട്ടുവച്ചതിനാലാണ് സാമ്പത്തിക സഹായത്തിനായി ഐഎംഎഫിനെ സമീപിക്കില്ലെന്ന തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഎംഎഫിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ചൈനയുടെ കടംവീട്ടാന്‍ പാകിസ്ഥാനെ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നിലപാടുമാറ്റം. സൗദി അറേബ്യ, ചൈന. യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കങ്ങള്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായശേഷം പാകിസ്ഥാന്‍ നടത്തിയിരുന്നു. പാകിസ്ഥാന് സഹായം നല്‍കാമെന്ന് ചൈന അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments