കുവൈത്ത്: ഇനിമുതല്‍ കുവൈത്തില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു നിര്‍ദേശം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജനുവരി 20 മുതല്‍ ഇങ്ങനെ അടയാളം കുറിക്കാത്ത ഇറക്കുമതി മത്സ്യം വിറ്റാല്‍ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആവോലി, ബാലൂല്‍, നാഖൂര്‍, സുബൈത്തി, ശീം തുടങ്ങിയ മത്സ്യങ്ങളില്‍ തദ്ദേശീയമായവയും ഇറക്കുമതി ഇനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണിത്.കുവൈത്തിന്റെ സമുദ്ര പരിധിയില്‍ മീന്‍പിടിക്കുന്നതിന് വിലക്കുള്ള സമയത്ത് മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടിയ വിലയില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വില്‍ക്കുന്നത് തടയലും ലക്ഷ്യമാണ്.
പ്രാദേശിക ഇനങ്ങള്‍ ഇറക്കുമതി ഇനങ്ങളേക്കാള്‍ രുചികരമാണ് ഇവക്ക് വിലയും കൂടുതലുണ്ട്. ഇറക്കുമതി മത്സ്യങ്ങള്‍ ഇതേ വിലക്ക് വില്പന നടത്താന്‍ കച്ചവടക്കാര്‍ ശ്രമിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മത്സ്യ പില്‍പനയുമായി ബന്ധപ്പെട്ട എല്ലാ അനധികൃത പ്രവര്‍ത്തനങ്ങളും തടയാന്‍ ഈ നിയമത്തിലൂടെ സാധിക്കുന്നു.
Post Your Comments