അഹമ്മദാബാദ് : അതിഥികളെ വിവാഹത്തിന് ക്ഷണിക്കുന്നതിനൊപ്പം മോദിക്ക് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ക്ഷണക്കത്ത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ക്ഷണക്കത്ത്. ഗുജറാത്ത് സൂറത്ത് സ്വദേശികളായ യുവരാജ് -സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിശദമായ അവലോകനമാണ് ക്ഷണക്കത്തിന്റെ പ്രത്യേകത. കത്തിന്റെ അവസാന പേജിലാണ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടോടെയാണ് റഫാല്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റഫാല്‍ വിമാനങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധധാരിയായ ജെറ്റിന്റെയും സാധാരണ വിമാനത്തിന്റെയും വില തമ്മില്‍ താരതമ്യം ചെയ്യുന്നത് വിഢ്ഡിത്തമാണെന്നു പറയുന്ന കത്തില്‍ റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളും വിശദീകരിക്കുന്നു.
ബിജെപിയുടെ നമോ ആപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാനും വധൂവരന്മാര്‍ ക്ഷണക്കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments