ജെബേല്‍ അലി : ദുബായിലെ ജെബേലല്‍ അലി തൊഴിലാളി ക്യാമ്പില്‍ ഒപ്പം താമസിക്കുന്ന ആളെ കത്തിക്ക് കുത്തി കൊന്ന കേസിലെ വാദം കോടതി കേട്ടു. കൊലപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ നെഞ്ചിലേറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം മനപൂര്‍വ്വമായിരുന്നില്ലായെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. അതേ സമയം കൊല്ലപ്പെട്ട വ്യക്തി സംഭവ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.കഴിഞ്ഞ ഒക്ടോബറിനാണ് സംഭവം നടക്കുന്നത്
36 കാരനായ പാക്കിസ്ഥാന്‍ കാരനാണ് കേസിലെ പ്രതിഭാഗത്ത്. കൊലപാതകത്തിന് മുന്‍പ് മദ്യപിച്ചിരുന്നതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. പക്ഷേ കൊലപ്പെടുത്തിയത് മനപൂര്‍വ്വമായിരുന്നില്ല എന്ന് പ്രതി കോടതിയെ ബോധിപ്പിച്ചു. ലേബര്‍ ക്യാമ്പിലെ നടത്തിപ്പ്കാരനും കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി കോടതിയില്‍ സാക്ഷി പറഞ്ഞിട്ടുണ്ട്.
കൊലപാതകം നടക്കുന്ന ദിവസം പ്രതി റൂമില്‍ എത്തിയിരുന്നത് വളരെ വെെകിയായിരുന്നെന്നും റൂമില്‍ എത്തിയ ശേഷം മറ്റുളളവര്‍ ഉറങ്ങുന്ന സമയത്ത് ലെെറ്റിടുകയും മൊബെെലില്‍ സംസാരിച്ചു കൊണ്ടിരിക്കുകായിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട വ്യക്തിയുമായി വാക്ക് തര്‍ക്കം നടക്കുകയും ചെയ്തു. തുടര്‍ന്ന് കെെയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് സാക്ഷി മൊഴി.
കേസ് ജനുവരി 27 ലേക്ക് വാദം കേല്‍ക്കാനായി മാറ്റി വെച്ചു.
Post Your Comments