KottayamKeralaLatest NewsNews

ബാറില്‍ നിന്നിറങ്ങി സ്വന്തമെന്ന് കരുതി ഓടിച്ചത് മറ്റൊരു കാര്‍, കാറില്‍ യുവതിയും കുട്ടിയും: ഒടുവിൽ അപകടം

കോട്ടയം: ചോറ്റാനിക്കരയില്‍ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി ഓടിച്ചത് വഴിയില്‍ കണ്ട മറ്റൊരു കാർ. അതേസമയം, കാറിലുണ്ടായിരുന്ന യുവതിയും കുട്ടിയും ബഹളം വെച്ചതോടെ ഇയാൾ പരിഭ്രമിച്ച് കാര്‍ വഴിയരികിലെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറ്റി.

വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്‌ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന മറ്റൊരു കാർ ഓടിച്ചു പോവുകയായിരുന്നു. എന്നാൽ, ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരാളുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ആഷ്‌ലി ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ച് കാറില്‍ കയറുകയായിരുന്നു.

അതേസമയം, മദ്യലഹരിയിൽ അപരിചിതനായ ഒരാള്‍ കാര്‍ ഓടിച്ചുപോയതോടെ കാറിലുണ്ടായിരുന്ന യുവതി വണ്ടി നിര്‍ത്താനായി ബഹളം വെച്ചു. ഇതിൽ പരിഭ്രമിച്ച ആഷ്‌ലി വണ്ടി പലയിടങ്ങളിലും തട്ടുകയും വണ്ടി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു. തുടർന്ന്, സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്‌ലി ബാറിലെത്തിയതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button