Latest NewsIndia

അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്നും രാജി വച്ച് അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) ശുപാര്‍ശ ചെയ്‌തേക്കുമെന്ന് സൂചന. അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സി.വി.സിയാണ്. അതേസമയം 11 പരാതികളില്‍ ഭൂരിപക്ഷത്തിനും തെളിവുകള്‍ കണ്ടെത്താന്‍ സവിസിക്ക് ആയിട്ടില്ല. എന്നാല്‍ മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി അവകാശപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് സിവിസി വര്‍മക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക. വര്‍മക്കെതിരെ വകുപ്പു തല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതും.
അതേസമയം സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ ആരോപിച്ചു.

സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വീണ്ടും സി.ബി.ഐ തലപ്പത്തെത്തിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്നാണ് അലോക് വര്‍മ രാജി വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button