ദുബായ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ലഭിച്ചത് വമ്പൻ സ്വീകരണം. രാഹുലിനെ കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിത്തിൽ എത്തിയത്. രാഹുല്‍ ഗാന്ധി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ ആവേശത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും പത്നിയും സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
അതിന് ശേഷം ദുബായിലെ ഇന്ത്യന്‍ തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചു. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാം പിത്രോഡ എന്നിവരും വേദിയില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബായിലെ തൊഴിലാളികള്‍ ആവേശത്തോടെയാണ് രാഹുലിന്‍റെ വാക്കുകള്‍ ശ്രവിച്ചത്.
രാജ്യത്ത് കഴിഞ്ഞ 4 വർഷമായി അസഹിഷ്ണുതയുടെ കാലമെന്ന് രാഹുൽ ഗാന്ധി. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ. പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിരവധിയാളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പത്നിയും നൽകിയത് .
Post Your Comments