കൊല്‍ക്കത്ത: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനതിനിടെ തിയറ്ററിന് നേരെ ആക്രമണം. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമയ്ക്കെതിരെ പലയിടത്തും പ്രതിഷേധം ശക്തമാണ്. കൊല്‍ക്കത്തയില്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച കോല്‍ക്കത്തയിലെ ഒരു ഷോപ്പിംഗ് മാളിലുള്ള മള്‍ട്ടിപ്ലസ് തിയറ്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്.
മധ്യകോല്ക്കത്തയിലെ ക്വസ്റ്റ് മാളില്‍ ഇനോക്സ് മള്‍ട്ടിപ്ലക്സില്‍ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. സിനിമ പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുമ്ബോള് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് കൊടിയുമായി ഇരച്ചുകയറുകയായിരുന്നു. തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയവരെ അക്രമികള്‍ വിരട്ടിയോടിക്കുകയും ചെയ്തു. സിനിമ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രമണത്തിനു നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവ് രാകേഷ് സിംഗ് പറഞ്ഞു.
Post Your Comments