
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്.
യുഎഇ സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്.
Post Your Comments