ഇടുക്കി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കയ്യേറ്റത്തിന് ശ്രമിച്ച ഭൂഉടമകളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ അറിയിച്ചു. കയ്യേറ്റ ശ്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭൂവുടമകളോട് വിശദീകരണം തേടിയിട്ടുണ്ട് .
പുഴ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും നിര്‍മ്മാണം തുടങ്ങി. ഈ സാഹചര്യത്തിലാണ് കയ്യേറ്റം കണ്ടെത്താന്‍ റവന്യൂ വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്
മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളിലും അനധികൃത നിര്‍മ്മാണം നടക്കുന്നതിനാല്‍ ദേവികുളം മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് റവന്യൂ സംഘം.
Post Your Comments