KeralaLatest News

ഭക്തി സാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍

ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ തുടങ്ങിയത്

പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളലില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എരുമേലി ചെറിയമ്പലത്തില്‍ നിന്നാരംഭിച്ച് പേട്ടതുള്ളല്‍ എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച ശേഷം വലിയമ്പലത്തില്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപിച്ചു.
അമ്പലപ്പുഴ സംഘം രാവിലെയും ആലങ്ങാട് സംഘം ഉച്ചയ്ക്കു ശേഷവും പേട്ട തുള്ളി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരടക്കം നിരവധി ഭക്തരാണ് പേട്ടതുള്ളലില്‍ പങ്കെടുത്തത്.

ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ തുടങ്ങിയത്. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ ചെറിയമ്പലത്തില്‍ നിന്ന് വാവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികള്‍ സ്വീകരിച്ചു. വാവര്‍ പള്ളിയെ വലം വച്ച ശേഷം വലിയമ്പലത്തിലേക്ക് പേട്ട തുള്ളി.

വെള്ളിയാഴ്ച നിസ്‌കാര ദിവസം ആയതിനാല്‍ പതിവിന് വിപരീതമായി ഇത്തവണ വലിയമ്പലത്തിലെത്തിയ ശേഷമാണ് വാവരുടെ പ്രതിനിധി പേട്ടതുള്ളലില്‍ പങ്കാളിയായത്. നേരത്തേ മ്പലപ്പുഴ സംഘത്തെ അനുഗമിച്ചാണ് പ്രതിനിധി എത്താറുള്ളത്. അതേസമയം വാവര്‍ സ്വാമി അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചതിനാല്‍ ആലക്കാട് സംഘം വാവര്‍ പള്ളിയില്‍ കയറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button