Latest NewsKeralaNews

ഏരുമേലി പേട്ട തുള്ളല്‍ ഇന്ന്: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും

കരിമല പാതവഴി തീര്‍ത്ഥാടകരെ കടത്തിവിടുന്ന സമയം പകല്‍ മൂന്ന് മണിവരെയാക്കി നീട്ടിയിട്ടുണ്ട്

ശബരിമല: ചരിത്ര പ്രസിദ്ധമായ ഏരുമേലി പേട്ട തുള്ളല്‍ ഇന്ന്. പേട്ടതുള്ളുന്ന ആമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ കഴിഞ്ഞ ദിവസം ഏരുമേലിയില്‍ എത്തി. പേട്ടതുള്ളല്‍ കഴിഞ്ഞ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പരമ്പരാഗത കാനന പാതവഴി സന്നിധാനത്തേക്ക് പോകും. പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് മലകയറുക.

Read Also : ബലാത്സംഗം: ലോകത്തുള്ള എല്ലാവരെയും ട്രോളിയ ഐസിയു അഡ്മിൻ ശ്രീകാന്ത് വെട്ടിയാറിനെ പിന്തുണയ്ക്കില്ലെന്ന് ഐസിയു

ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി ഏരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും. തൊട്ട് പിന്നാലെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കി നടത്തുന്നതാണ് ഏരുമേലി പേട്ടതുള്ളല്‍.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും. ആദ്യപ്രാസാദ ശുദ്ധിക്രിയയും അടുത്തദിവസം ബിംബശുദ്ധിക്രിയയും നടക്കും. ഏരുമേലി പേട്ടതുള്ളലിന്റെ ഭാഗമായി കരിമല പാതവഴി തീര്‍ത്ഥാടകരെ കടത്തിവിടുന്ന സമയം പകല്‍ മൂന്ന് മണിവരെയാക്കി നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button