![](/wp-content/uploads/2019/01/fb-post.jpg)
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്റിയേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വനിതാ മതിലില്‍ പങ്കെടുത്തവരെയും അപമാനിച്ച ആൾ പിടിയിൽ . മടവൂര്‍ അയണിക്കാട്ടുകോണം വാറുവിള പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (48) പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. റൂറല്‍ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പള്ളിക്കല്‍ എസ്.എച്ച്.ഒ വി.ഗംഗാപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments