ബംഗളുരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഭിന്നത രൂക്ഷമെന്നു സൂചന നല്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് എല്ലായിടത്തും ഇടപെടുന്നു. മുഖ്യമന്ത്രിയെ പോലയല്ല, വെറും ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവരുടെ കീഴ്ജീവനക്കാരനായാണ് കാണുന്നത്. വല്യേട്ടനെ പോലെ കോണ്‍ഗ്രസ് പെരുമാറുന്നു. എല്ലാ ഉത്തരവുകളിലും ഒപ്പുവയ്പ്പിക്കുന്നു എന്ന് കുമാരസ്വാമി പറഞ്ഞതായി ഒരു ജെഡിഎസ് എംഎല്‍എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയിലും കുമാരസ്വാമി അസ്വസ്ഥനാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments