കൊല്ലം : നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് മകനെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നുളള മാനോ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു. തേവലക്കര കൊച്ചുപന്താടിയിൽ (മനേഷ് ഭവൻ) മനോജിനെയാണ് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന് ഉച്ചയോടെ പൊലീസ് പിടികൂടിയത്. മനോജിന്‍റെ പിതാവായ മോഹനൻപിള്ളയാണ് ആത്മഹത്യ ചെയ്തത് .
തേവലക്കരയിൽ പ്രകടനത്തിൽ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു പൊലീസ് മനോജിനെ പിടികൂടിയത്. ഗള്‍ഫിൽ നിന്ന് അവധിയിലെത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മനം നൊന്ത് പിതാവായ മോഹനൻപിള്ള വീട്ടുവളപ്പിൽ തൂങ്ങി മരിക്കുകയായിരുന്നു.
Post Your Comments