തിരുവനന്തപുരം : ദേശീയ പണിമുടക്കിനെ തുടര്‍ന്ന് തലസ്ഥാനത്തെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും സമരക്കാര്‍ അടിച്ചുതകര്‍ത്തു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനടക്കം ബാങ്കിനെതിരായ ആക്രമണത്തിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു.
Post Your Comments