മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ദഹിസർ ബ്രാഞ്ചിൽ തോക്ക് ചൂണ്ടി കവർച്ച. ബുധനാഴ്ച വൈകുന്നേരമായിരുന്നു മുഖം മൂടിധാരികളായ കവര്‍ച്ചാ സംഘം ബാങ്കിലെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയത്. കൊള്ളക്കാർ ബാങ്കിലെ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മുഖംമൂടി ധരിച്ച രണ്ടുപേര്‍ ബാങ്കില്‍ എത്തുന്നതും ഒരാള്‍ കൈയിലെ തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പര്‍വിന്‍ പഡ്വാല്‍, വിശാല്‍ താക്കൂര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also : 17,500 കോടിയുടെ 23 പദ്ധതികൾ : തറക്കല്ലിടാനായി പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ
അതേസമയം, മുംബൈയില്‍ ഈ വര്‍ഷം ആദ്യം സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീരാ നഗര്‍ ഏരിയയില്‍ നാല് പേര്‍ ചേര്‍ന്ന് ഒരു ജ്വല്ലറി കൊള്ളയടിച്ചിരുന്നു. 2017-ല്‍ നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ ലോക്കര്‍ റൂമിലേക്ക് 25 അടി നീളമുള്ള തുരങ്കം കുഴിച്ച് കവര്‍ച്ച നടത്തിയ സംഭവവും ഉണ്ടായിരുന്നു.
Watch …
CCTV Visuals of the #SBI #BankRobbery Dahisar West branch of #SBI robbed by two masked men and one Bank house keeping person shot dead…#Crime#Robbery pic.twitter.com/FaTJQS1Rma
— मुंबई Matters™✳️ (@mumbaimatterz) December 29, 2021
Post Your Comments