Latest NewsIndia

യഥാര്‍ത്ഥത്തില്‍ ഉള്ള വരുമാനത്തേക്കാള്‍ കുറച്ച്‌ ടാക്സ് റിട്ടേൺ കാണിച്ചത് പുലിവാലാകുന്നു: ശതകോടികൾ ഉള്ള രാഹുൽ ഗാന്ധി സമർപ്പിച്ചത് വെറും 38 ലക്ഷത്തിന്റെ കണക്ക്

യംഗ് ഇന്ത്യനില്‍ തങ്ങള്‍ നേടിയ ഷെയറുകളെ കുറിച്ച്‌ വെളിപ്പെടുത്തേണ്ടുന്ന നിയമപരമായ ബാധ്യതയില്ലെന്നാണ് സോണിയയും രാഹുലും വാദിക്കുന്നത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കടുത്ത നികുതിവെട്ടിപ്പ് ആരോപണങ്ങള്‍ ഉയരുന്നു. ആദായ നികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാനുള്ള ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നിലവിലുണ്ട്. ഉത്തരവിനെതിരെ സോണിയയും രാഹുലും നല്‍കിയ അപ്പീലില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക്. അപ്പീല്‍ ജനിവരി 29ന് സുപ്രിം കോടതി പരിഗണിക്കും.

ആദായനുകുതി ഉത്തരവ് നേരത്തെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സോണിയയും രാഹുലും സുപ്രിം കോടതിയെ സമീപിച്ചത്.രാഹുല്‍ തനിക്ക് വെറും 68 ലക്ഷം രൂപയേ വരുമാനമുള്ളുവെന്ന് സത്യവാങ് മൂലം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ 350 കോടിയുണ്ടെന്ന് ഇന്‍കം ടാക്സ് വൃത്തങ്ങൾ സൂചന നൽകുന്നു. മകനെക്കാൾ കുറവാണ് തനിക്ക് ആസ്തിയെന്നാണ് സോണിയ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ള വരുമാനത്തേക്കാള്‍ കുറച്ച്‌ കാണിച്ചാണ് ഇരുവടും ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2011-12 വര്‍ഷത്തെ നികുതി കുടിശികയായി മാത്രം 150 കോടി രൂപ വീതം അടയ്ക്കാനാണ് ഇന്‍കം ടാക്സ് സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കിയിരിക്കുന്നത്. റീഅസെസ്മെന്റിനെ തുടര്‍ന്നാണ് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഇതിലധികം വരുമാനം രാഹുലിനുണ്ടെന്ന് സ്ഥിരീകരിച്ച്‌ നോട്ടീസ് നല്‍കിയിരിക്കുന്നത്.നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനായ യംഗ് ഇന്ത്യനില്‍ 1900 ഷെയറുകള്‍ ലഭിക്കുന്നതിനായി സോണിയ 141 കോടി രൂപ നികുതി നല്‍കാതെ രക്ഷപ്പെടുത്തിയെന്നാണ് ആദായ നികുതി വകുപ്പ് ആരോപിക്കുന്നത്.

എന്നാല്‍ യംഗ് ഇന്ത്യനില്‍ തങ്ങള്‍ നേടിയ ഷെയറുകളെ കുറിച്ച്‌ വെളിപ്പെടുത്തേണ്ടുന്ന നിയമപരമായ ബാധ്യതയില്ലെന്നാണ് സോണിയയും രാഹുലും വാദിക്കുന്നത്. ആദായനികുതി വകുപ്പിനു ഏതു നികുതി ഇടപാടുകളും പുനഃപരിശോധിക്കാന്‍ അധികാരമുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ വകുപ്പിനെ നേരിട്ട് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും സോണിയയുടെയും രാഹുലിന്റെയും കൈവശമാണ്.

നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്ബനിയില്‍ ഡയറക്ടര്‍ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചു നികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങവെയാണ് ഇരുവരും ഹര്‍ജി നല്‍കിയത്. ഇത് ഹൈക്കോടതി തള്ളുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button