ആസ്ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമങ്കങ്ങള്ക്ക് പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാച്ച് ഫീയെക്കൂടാതെ അവസാന ഇലവനില്‍ ഇടം നേടിയവര്‍ക്ക് ഒരു മാസത്തിന് 15 ലക്ഷം രൂപയും റിസേര്‍വ്ഡ് താരങ്ങള്‍ക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. പരിശീലകന് രവി ശാസ്ത്രിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മറ്റ് ടീം അംഗങ്ങള്‍ക്ക് അവരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പാരിതോഷികം ലഭിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.
ലോകത്തെ എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ടീമിനെ തേടിയെത്തുന്നത്. ടീമംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്നും രാഷ്ട്രപതിയില്‍ നിന്നുമെല്ലാം ആഭിനന്ദനങ്ങള് ലഭിച്ചിരുന്നു.71 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് മികച്ച വെല്ലുവിളിയാണ് ഓസീസ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയത്.
അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതോടെ ആസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച് കോഹ്ലിപ്പട ചരിത്രം കുറിച്ചു.ഓസ്ട്രേലിയയില്‍ ഇതിന് മുമ്പ് നടന്ന പതിനൊന്ന് ടെസ്റ്റ് പരമ്പരകളിലം ഇന്ത്യ പരാജയപെട്ടിരുന്നു.
Post Your Comments