തിരുവനന്തപുരം : ഇന്നും നാളെയും നടക്കുന്ന ദേശീയ പണിമുടക്കിൽ അക്രമം നടത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം. സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ട്രേഡ് യൂണിയനുകൾ സംയുക്തമായിട്ടാണ് 48 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. ശബരിമല തീർഥാടനം, പത്രം, പാൽ വിതരണം, ആശുപത്രികൾ, ടൂറിസം എന്നീ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
പണിമുടക്കിനിടയിൽ ആളുകൾക്കുനേരെ ആക്രമണമുണ്ടാവുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ മാർഗനിർദേശം പുറപ്പെടുവിച്ചു. പലപ്പോഴായുണ്ടായ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണിത്.
Post Your Comments