വാഷിംഗ്ടണ്‍ : മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു. ഐഎംഎഫിന്റെ ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീത ഗോപിനാഥ്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്‌സ്‌ഫെല്‍ഡിന്റെ പിന്‍ഗാമിയായാണ് 47കാരിയായ ഗീത ഗോപിനാഥിന്റെ നിയമനം.
ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്ബത്തികശാസ്ത്ര പ്രഫസറാണ് ഗീതാ ഗോപിനാഥ്. സാമ്ബത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗീത ഗോപിനാഥ് ഗവേഷണം നടത്തിയിട്ടുണ്ട്. തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നാണ് പുതിയ പദവിയെക്കുറിച്ച് ഗീത പ്രതികരിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു.
Post Your Comments