ബംഗളൂരു: വനപ്രദേശത്ത് ക്ഷേത്രം പണിയാന്‍ എതിര് നിന്ന ഫോറസ്റ്റ് ഓഫീസറുടെ കൈയും കാലും വെട്ടുമെന്ന് കോണ്‍ഗ്രസ് എം എല്‍ എ . കര്‍ണ്ണാടകയിലെ ശിവമോഗ്ഗയിലെ എം എല്‍ എ ആയ ബി കെ സങ്കമേശ്വരയാണ് ഓഫീസര്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയത്.
”അവര്‍ ഇവിടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ല. തടഞ്ഞാല്‍ അവരുടെ കൈയും കാലും ഞാന്‍ വെട്ടിയെടുക്കും. നിനക്ക് പറഞ്ഞത് മനസ്സിലായോ ”-എന്നാണ് എം എല്‍ എയുടെ ഭീഷണിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്ത് ക്ഷേത്രം പണിയുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് നാട്ടുകാര്‍ തറക്കല്ലിട്ടു. എന്നാല്‍ ഇത് വനപ്രദേശമാണെന്നും ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നിലപാട്.
ഇതോടെ ക്ഷേത്ര നിര്‍മ്മാണം അവതാളത്തിലാകുകയും തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ മുന്നോട്ട് വരികയായിരുന്നു. . പാര്‍ട്ടി പ്രവര്‍ത്തകരാണ് ഫോറസ്റ്റ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന വീഡീയോ പുറത്ത് വിട്ടത്.
Post Your Comments