തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ ഇങ്ങോട്ടും വേണ്ടെന്ന് അഡ്വക്കറ്റ് പി എസ് ശ്രീധരൻ പിള്ള. പ്രവർത്തകരെ അറസ്‌റ്റ് ചെയ്യരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ‘കേരളത്തോട് ആ കളി വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പട്ടാപ്പകല്‍ കൊല നടത്തിയാലും അവരെ പൊലീസ് പിടിക്കുന്നുണ്ടാകില്ല. ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ പല സംസ്ഥാനങ്ങളിലും ഇത് നടക്കുകയല്ലെ. അവിടെ കിട്ടുന്ന ആ സംരക്ഷണം ഇവിടെ കിട്ടുമെന്ന് വ്യാമോഹിക്കണ്ട. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷിയൊന്നും നിങ്ങള്‍ക്കില്ലെന്ന് മനസിലാക്കണമെന്നും’ പിണറായി പറഞ്ഞു.
ഇതിന്റെ മറുപടിയായാണ് ശ്രീധരൻ പിള്ള രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വിരട്ടൽ ഇങ്ങോട്ടും വേണ്ട. സമയം വരുമ്പോൾ ബിജെപിയുടെ ശക്തി പിണറായിക്ക് മനസിലാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി പ്രവർത്തകരെ വിരട്ടുന്ന സ്വഭാവം മുഖ്യമന്ത്രി നിർത്തണം. ഇല്ലെങ്കിൽ അവസരം ലഭിക്കുമ്പോൾ ജനങ്ങൾ മറുപടി നൽകും. പഴയ തലശേരിയിലെ അവസ്ഥയല്ല കേരളത്തിലിപ്പോഴെന്ന് പിണറായി വിജയൻ ഓർക്കുന്നത് നല്ലതാണ്.
സിപിഎം ഉയർത്തിയ അക്രമത്തിന്റെ പ്രതിരോധം തകർത്താണ് ബിജെപി കേരളത്തിൽ വളർന്നത്. അതുകൊണ്ട് പിണറായിയുടെ ഭീഷണിയും വിരട്ടലും ബിജെപി പ്രവർത്തകരോട് വേണ്ട.കേരളത്തിലെ ബിജെപി പ്രവർത്തകർ ഒറ്റക്കല്ല. ഇന്ന് പാർലമെന്റിലെ സംഭവ വികാസങ്ങളിൽ നിന്ന് പിണറായിക്കും കോടിയേരിയ്ക്കും ഇത് മനസ്സിലാകേണ്ടതാണ്. അത് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് നല്ലതെന്നും ശ്രീധരൻ പിള്ള പറഞ്ഞു
Post Your Comments