KeralaLatest News

ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമ വിനോദ കേന്ദ്രങ്ങളാകണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍

കണ്ണൂര്‍ : വിവര സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി ഓരോ ക്ലാസ് മുറികളും കുട്ടികളുടെ വിശ്രമ വിനോദ കേന്ദ്രങ്ങളാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ചട്ടുകപ്പാറ സ്‌കൂളില്‍ സംഘടിപ്പിച്ച ശാസ്്ത്രതിളക്കം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാചനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി മുന്നേറ്റങ്ങളും വളര്‍ച്ചയും ഉണ്ടായിട്ടുള്ള കാലഘട്ടമാണിത്. ഇന്നത്തെ കുട്ടികള്‍ അതീവ ബുദ്ധിശാലികളാണ്. ഇതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ആക്കാദമിക് വിഷയങ്ങള്‍ ചിന്തയെ പ്രചോദിപ്പിക്കുന്നതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button