അബുദാബി : വാട്ട്സാപ്പ് ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി യു എഇ. ഉപയോക്താക്കളുടെ മൊബെെല്‍ ഫോണുകളില്‍ വെെറസ് ബാധിപ്പിച്ചതിന് ശേഷം വ്യക്തി വിവരങ്ങള്‍ ചോര്‍ത്താനായി വാട്ട്സാപ്പ് പ്ലാറ്റ് ഫോമിലൂടെ നിരന്തരം സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഇത്തരത്തില്‍ വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യാനുളള ലിങ്ക് അടങ്ങിയ സന്ദേശമാണ് ഇപ്പോള്‍ വാട്ട്സാപ്പിലേക്ക് എത്തുന്നത്.
This is doing the rounds again. Apparently tomorrow Whats App Gold will be a thing and screw your phone up. #WhatsAppGold #Martinelli #WhatsApp pic.twitter.com/4nHA4N07Xi
— Jim O Brien Tech ??techbuzzireland.com (@techbuzzinfo) January 2, 2019
വാട്ട്സാപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷനായ വാട്ട്സാപ്പ് ഗോള്‍ഡ് ഇറക്കിയെന്നും ലഭിക്കാനായി ലിങ്കില്‍ അമര്‍ത്തുക തുടങ്ങിയ ഉളളടക്ക ങ്ങളാണ് സന്ദേശത്തിലുളളത്. ഒരിക്കലും ലിങ്കില്‍ പ്രവേശിക്കരുത് വിവരങ്ങള്‍ ചോര്‍ത്താനായി ഫോണില്‍ വെെറസ് ഒരുക്കുന്നതിനായാണ് ആ സന്ദേശത്തിന്‍റെ ലക്ഷ്യമെന്നും യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments