Latest NewsNewsTechnology

ജോലി വാഗ്ദാനം ചെയ്ത് അമേരിക്കയിൽ നിന്നും കോൾ! ഈ വ്യാജ നമ്പറുകൾ പ്രത്യേകം ശ്രദ്ധിക്കൂ, മുന്നറിയിപ്പുമായി വാട്സ്ആപ്പ്

ഉയർന്ന ശമ്പളവും മറ്റും വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ തട്ടിപ്പിന്റെ കെണിയിലേക്ക് വീഴ്ത്തുന്നത്

ഉപഭോക്താക്കളെ കുരുക്കിലാക്കാൻ വാട്സ്ആപ്പിൽ പുതിയ വല വിരിച്ചിരിക്കുകയാണ് തട്ടിപ്പുകാർ. ഇത്തവണ വൻകിട കമ്പനികളുടെ തൊഴിലുടമകൾ എന്ന വ്യാജേനയാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ അമേരിക്കയിൽ നിന്നുള്ള നമ്പറുകളാണ് തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നത്. ഉയർന്ന ശമ്പളവും മറ്റും വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ തട്ടിപ്പിന്റെ കെണിയിലേക്ക് വീഴ്ത്തുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് കോളുകളും സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.

ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടീവുകൾ എന്നിങ്ങനെ കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളാണെന്ന് സ്വമേധയാ പരിചയപ്പെടുത്തിയ ശേഷമാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. ജോർജിയയിലെ അറ്റ്‌ലാന്റ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1(773) എന്നിങ്ങനെ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് ഭൂരിഭാഗം ആളുകൾക്കും വ്യാജ കോളുകൾ ലഭിച്ചിരിക്കുന്നത്.

Also Read: ഓർഡർ ചെയ്തത് മാക്ബുക്ക്, കിട്ടിയത് സ്പീക്കർ! വിഷയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ, സംഭവം ഇങ്ങനെ

മാസങ്ങൾക്കു മുൻപ് ഇത്തരത്തിലുള്ള കോളുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. ആഫ്രിക്ക, തെക്കു കിഴക്കൻ ഏഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നാണ് അന്ന് പലർക്കും കോളുകൾ ലഭിച്ചത്. ഇതിനുശേഷമാണ് തട്ടിപ്പുകാർ അമേരിക്കൻ നമ്പറുകൾ ആയുധമായി ഉപയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button