KeralaLatest News

കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി ഇരിക്കാനാണ് യോഗം: ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  എന്‍.എസ്.എസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെന്ന് തന്നെ വിളിച്ച കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി ഇരിക്കാനാണ് യോഗമെന്ന് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപനേതാവായ കോടിയേരി ഇപ്പോഴും ഉപനേതാവു മാത്രമാണ്. കോടിയേരി തന്നെക്കുറിച്ച് നടത്തിയ ജാതീയ പരാമര്‍ശം തരംതാണതാണെന്നും മത,ജാതി ചിന്തകളുടെ ജീര്‍ണ്ണത മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ് ഇത്തരം പ്രചരണം. വനിതാ മതിലിനു ശേഷം സി.പി.എം ആളുകളെ കാണുന്നത് ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും ഉപജാതികളായും ആണെന്ന് ചെന്നിത്തല ആരോപിച്ചു.

സി.പി.എമ്മിന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കു വേണ്ട. ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്‍എസ്എസ് തീരുമാനിച്ചത്. അതിന് അവര്‍ക്ക് അവകാശമുണ്ട്. സി.പി.എം വര്‍ഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണ്. അത്തരക്കാര്‍ക്കേ ഇത്തരം തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്താനാവൂ. സമൂഹമാദ്ധ്യമങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രഭവകേന്ദ്രം കോടിയേരിയാണെന്ന് ഇപ്പോള്‍ മനസ്സിലായി. സത്യം പറയുന്നവരെ സംഘപരിവാര്‍ ആക്കുന്ന പ്രചരണമാണ് ഇതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയംദേശീയപണിമുടക്ക് ഹര്‍ത്താലാക്കരുതെന്ന് യു.ഡി.എഫ് കക്ഷികളുടെ ട്രേഡ് യൂണിയനുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button