
ന്യൂഡല്‍ഹി : റഫേല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് പാര്‍ലമെന്റിന് പുറത്തും തുടരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനിടെ എച്ചഎഎല്ലിന് ഒരുലക്ഷം കോടിയുടെ കരാര്‍ മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചത്. നിങ്ങളൊരു നുണ പറഞ്ഞാല്‍ അത് മറയ്ക്കാന്‍ കൂടുതല്‍ നുണ പറയേണ്ടി വരും. പ്രധാനമന്ത്രിയുടെ നുണ മറച്ചു പിടിക്കാന്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റിനോട് നുണ പറഞ്ഞിരിക്കുകയാണ്.
നാളെ പാര്‍ലമെന്റില്‍ എച്ചഎഎല്ലിന് നല്‍കിയ ഓര്‍ഡറിന്റെ തെളിവുകള്‍ സീതാരാമന്‍ അവതരിപ്പിക്കണമെന്നും അല്ലെങ്കില്‍ രാജിവെക്കണമെന്നും രാഹുല്‍ ട്വീറ്ററിലുടെ വെല്ലുവിളിച്ചു.
Post Your Comments