ദുബായ് :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവര്‍ഷത്തിലെ ആദ്യ യുഎഇ സന്ദര്‍ശനം വന്‍ ആഘോഷമാക്കുവാനൊരുങ്ങി സംഘാടകര്‍. ജനുവരി 11 വെള്ളിയാഴ്ച്ചയാണ് യുഎഇയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്ന പൊതു പരിപാടിയില്‍ രാഹുല്‍ ഗാന്ധി പ്രവാസി ജനതയെ അഭിസംബോധന ചെയ്യുന്നത്.
25000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനം. പ്രവേശനം സൗജന്യമാണെങ്കില് കൂടിയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്ക്കെ അകത്തേക്ക് കയറുവാന്‍ സാധിക്കുകയുള്ളു. ഇതിനായി പ്രത്യേക വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോഡ അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ ദുബായ് ക്രിക്കറ്റ്സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ ആയിരത്തോളം ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70ഓളം കലാകാരന്മാര് അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്
Post Your Comments