Latest NewsKerala

ശബരിമല : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ബിജെപി സ്വീകരിച്ച നയത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും വിറളിപിടിപ്പിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍.

പോലീസിനെയും സിപിഎം അക്രമികളെയും ഉപയോഗിച്ച് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിക്കേണ്ട. വ്യക്തികളെ അവരുടെ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന്റെ പേരിൽ തുറുങ്കിൽ അടച്ചാൽ ഭരണഘടനക്ക് ഉള്ളിൽ നിന്ന് നടപടി ഉണ്ടാകുമെന്ന ബിജെപി മുന്നറിയിപ്പ് വിചിത്രമായാലും അവിചിത്രമായാലും പിണറായി മനസിലാക്കിയാൽ നല്ലത്. അടിയന്തരാവസ്ഥ നേരിട്ട പ്രസ്ഥാനവും പ്രവർത്തകരുമാണിതെന്നും ഓല പാമ്പ് കാണിച്ച് പിണറായി ഭീഷണിപ്പെടുത്തേണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

മുഖ്യമന്തി വർഗ്ഗീയ അക്രമം അടിച്ചമർത്തും എന്ന് പറയുമ്പോള്‍ പേരാമ്പ്രയിൽ പള്ളി അക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായതിനെ കുറിച്ച് എന്ത് പറയുന്നു? വാടാനപ്പള്ളിയിലും കാസർകോട്ടും അയ്യപ്പ ഭക്തരെ വെട്ടിയ മുസ്ലിം തീവ്രവാദികൾക്ക് എതിരെ എന്ത് നടപടി എടുത്തു? എൻഎസ്എസിനെയും ജനറൽ സെക്രട്ടറിയെയും വളഞ്ഞിട്ട് ആക്രമിക്കുന്ന മുഖ്യമന്ത്രി, വിശ്വാസത്തിൻെറയും ആചാരത്തിന്റെയും അടിസ്ഥാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് ഏതെങ്കിലും മത – സമുദായ നേതാക്കളെ അവഹേളിച്ചിട്ടുണ്ടോ ? എന്ന് ശ്രീധരൻ പിള്ള ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button