KeralaLatest News

മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ ഇടപെടലാണ് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ എന്ന് രാഹുല്‍ ആരോപിച്ചു.

പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കില്‍ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദര്‍ശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിന്‍ ഗേറ്റിലൂടെ ദര്‍ശനത്തിന് കൊണ്ടു പോയത് ശരിയായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ബലം കിട്ടുവാന്‍ വേണ്ടിയാണ് ശബരിമലയില്‍ ഇഷ്ടം പോലെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇത്തരം വാദങ്ങള്‍ പച്ചക്കള്ളമാണെന്നും പിണറായി വിജയനില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button