കെ.വി.എസ് ഹരിദാസ്
എന്തുകൊണ്ടാണ് റഫാൽ പ്രശ്നത്തിൽ രാഹുൽ ഗാന്ധിയും അമ്മയും ഇത്രത്തോളം വേവലാതി കാണിക്കുന്നത്?. കുറെ കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്…… ഒന്നൊന്നായി വിശദീകരിക്കാം. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം, യുപിഎ കാലഘട്ടത്തിൽ ഈ ഇടപാട് നടത്താനും നടത്താതിരിക്കാനും യത്നിച്ചത് കോൺഗ്രസ് നേതാക്കൾ തന്നെയാണ്. അതുകൊണ്ടാണ് ഇത്രയേറെ ചർച്ചചെയ്തിട്ടും ഒരു യുദ്ധ വിമാനം പോലും വാങ്ങാനുള്ള സൗഭാഗ്യം എകെ ആന്റണി എന്ന അന്നത്തെ പ്രതിരോധ മന്ത്രിക്ക് ഇല്ലാതെപോയത്. മറ്റൊന്ന് ഇവരെയൊക്കെ സ്വാഭാവികമായും ആന്റണി കണ്ടിരിക്കണം; അല്ലെങ്കിൽ അവരുടെ ജാതകം എങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ എതിരിച്ചിരിക്കണം, തീർച്ച.
ഇതുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെടുത്താം. അത് വായിച്ചാൽ, ആർക്കാണ് എന്താണ് പ്രശ്നം ഉണ്ടായിരുന്നത് എന്നത് ബോധ്യപ്പെടും. ഇന്നിപ്പോൾ ഹാലിളകി കോൺഗ്രസുകാർ നടക്കുന്നത് എന്തെന്നും അവർ തിരിച്ചറിയും. അമ്മയും മകനും കൂടി കൊള്ളയടിക്കാൻ പദ്ധതിയിട്ടത് നടക്കാതെ പോയതില് ദുഃഖമാണ് . അത് ഇനിയും അവസാനിക്കില്ല…. കൊള്ളയടിച്ചുശീലിച്ചവർക്ക് അങ്ങിനെയല്ലേ പറ്റൂ.
ഒന്ന് : സഞ്ജയ് ഭണ്ഡാരി ആണ് ഒരു പ്രധാനി;അയാളുടെ താവളത്തിൽ നിന്ന് റഫാൽ സംബന്ധിച്ച ഔദ്യോഗിക ഫയലുകൾ കണ്ടെത്തിയിരുന്നു. ഈ കരാർ നടപ്പിലായാൽ ഓഫ്‌സെറ്റ് കരാർ തനിക്ക് കിട്ടുമെന്ന് അയാൾ പറഞ്ഞുനടക്കുകയും ചെയ്തു. അയാളാണ് റോബർട്ട് വാദ്രയുടെ അടുത്തയാൾ. വാദ്രയാരാണ് എന്ന് പറയേണ്ടതില്ലല്ലോ. ലണ്ടനിൽ വാദ്രയുടെ ബിനാമി വസതി ഫർണിഷ് ചെയ്തുകൊടുത്തത്, മാസാമാസം വാദ്ര കുടുംബത്തിന് വിദേശ വിമാനടിക്കറ്റുകൾ നൽകിയത് ….. മറ്റ് പലതും ചെയ്തത് ഒക്കെ ഭണ്ഡാരിയാണ്. എന്തിന് വേണ്ടി, റഫാൽ തന്നെ. 12 ,ബ്രയാൻസ്റ്റണ് സ്‌ക്വയർ,ലണ്ടൻ എന്ന അഡ്ഡ്രസിൽവേ വസതി ആരുടെയാണ്?.
രണ്ട് : സുധിർ ചൗധരി: റഫാലിന് ഒപ്പം യുദ്ധവിമാന ഇടപാടിൽ താല്പര്യം കാണിച്ചയാളാണ് സുധിർ ചൗധരി; അയാൾ യൂറോ ഫൈറ്റർ ജെറ്റിന്റെ ദല്ലാളാണ്; അതിലുപരി ഇപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിട്ടുള്ള കമൽനാഥിന്റെ വിശ്വസ്ത വിധേയൻ. കമൽനാഥിന്റെ ദല്ലാൾ എന്നും പറയാമെന്നു തോന്നുന്നു; അത്രക്കാണ് അവരുടെ അടുപ്പം എന്ന് നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. റഫാൽ അംഗീകരിക്കാൻ യുപിഎ തീരുമാനിച്ചതോടെ ചൗധരിയും കമൽനാഥും നിരാശരായി. എന്നാൽ ഈ ഇടപാട് നടക്കാതിരിക്കാൻ അത്യധ്വാനം ചെയ്തിരുന്നു എന്നത് വേറെ കാര്യം.
മൂന്ന്: സുരേഷ് മുൻചന്ദാനി: ഇയാൾ അഹമ്മദ് പട്ടേലിന്റെ സ്വന്തമാളാണ് ; അതുകൊണ്ടു തന്നെ സോണിയ, രാഹുൽ എന്നിവർക്കും വേണ്ടപ്പെട്ടവൻ. റഫാൽ ഇടപാട് നടക്കാതിരിക്കാൻ അധ്വാനിച്ചിരുന്ന രണ്ടാമനും ഇതുതന്നെ. അതായത് സോണിയ പരിവാറിലെ ഏറ്റവും വിശ്വസ്തനും, അഹമ്മദ് പട്ടേലും, ഈ ഇടപാട് നടക്കാതിരിക്കാൻ അധ്വാനിച്ചു. അത് നടക്കാതെ പോയാൽ അദ്ദേഹത്തിന്റെ സ്വന്തക്കാരനായ മുൻചന്ദാനിയുടെ കമ്പനിക്ക് സാധ്യത ലഭിക്കൂ.
ഇവരെല്ലാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോഴും രംഗത്തുണ്ടായിരുന്നിരിക്കണമല്ലോ. കാരണം അവർ ചെയ്യുന്നത് തൊഴിലാണ്; ദല്ലാൾ പണി. എന്നാൽ നരേന്ദ്ര മോഡി ചെയ്തത് നേരിട്ട് ഫ്രഞ്ച് സർക്കാരുമായി ബന്ധപ്പെടുകയാണ്. അവർ വിമാനങ്ങൾ നൽകാം എന്ന് സമ്മതിച്ചു. വില, അതിന്റെ സാങ്കേതിക വിദ്യ എന്നിവയൊക്കെ ചർച്ചചെയ്യാൻ സമിതി ഉണ്ടാക്കി….. അതൊക്കെ കഴിഞ്ഞു ഒരു ധാരണാപത്രവും രണ്ടു രാജ്യങ്ങളും, ഇന്ത്യയും ഫ്രാൻസും, തമ്മിൽ ഉണ്ടാക്കി. അത് പ്രകാരം കൊടുക്കുന്ന പണത്തിന് ഗ്യാരന്റി ലഭിക്കുന്നു; സമയത്ത് സാധനം സപ്ലൈ ചെയ്യുമെന്ന് ഫ്രഞ്ച് സർക്കാർ അംഗീകരിക്കുന്നു. ദല്ലാളന്മാർ പുറത്തായി…….
ഇതാണ് ചരിത്രം. 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഉപയോഗിക്കാവുന്ന വിധത്തിൽ ഇന്ത്യയിലെത്തും. ബാക്കി ആവശ്യാനുസരണം ഇന്ത്യയിൽ നിർമ്മിക്കുന്നത് ആലോചിച്ചു തീരുമാനിക്കും. മൊത്തം ഇടപാടിന്റെ അൻപത് ശതമാനം ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കും, വിവിധ തുറകളിൽ. അത് എന്ത് എങ്ങിനെ എവിടെ എന്ന് തീരുമാനിക്കാനുള്ള അവകാശം ഫ്രഞ്ച് കമ്പനിക്കാണ്. അത് അവരുടെ ആവശ്യവും മറ്റും പരിശോധിച്ച് അവർ തീരുമാനിക്കും. അതിൽ സർക്കാരിന് ഒരു കാര്യവുമില്ല.
ഇത് സുപ്രീം കോടതിക്ക് ബോധ്യമായി; എല്ലാ രേഖകളും കോടതിക്ക് സർക്കാർ നൽകി. അതാണ് ഇടപാടിൽ ഒരു തെറ്റുമില്ലെന്ന് കോടതി പറഞ്ഞത്……. പ്രതിപക്ഷത്തിന്റെ, പിന്നെ പ്രശാന്ത് ഭൂഷൺ, അരുൺ ശൗരി, യശ്വന്ത് സിന്ഹ തുടങ്ങിയവരുടെ കള്ളക്കളിയും അതോടെ നിരാകരിക്കപ്പെട്ടു. നാണമുണ്ടെങ്കിൽ അവർ വെറുതെയിരിക്കണമായിരുന്നു. പിന്നെയും ചർച്ചചെയ്യാൻ തയ്യാറായത് പ്രതിപക്ഷമാണ്; പക്ഷെ അവിടെ അവർക്കുണ്ടായ അനുഭവം വ്യക്തമായല്ലോ. നാണം കെട്ടു എന്നുമാത്രമല്ല രാഹുൽ- സോണിയ മാർക്ക് ഒളിച്ചോടേണ്ട അവസ്ഥയുമുണ്ടായി. പിന്നെ ഒന്നുണ്ട്, എന്തൊക്കെ പറഞ്ഞാലും കേട്ടാലും നാണമില്ലാത്തവർക്ക് ഇതൊന്നും പ്രശ്നമല്ലല്ലോ. അതാണ് ഇന്ത്യയുടെ ഇന്നത്തെ ദുരന്തവും.
Post Your Comments