പനാജി : ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കി.
ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലുള്ളതാണ് കത്ത്. റാഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ മനോഹര്‍ പരീക്കറിന് അറിയാമെന്നും ഇതുപയോഗിച്ച് പരീക്കര്‍ കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിക്ക് കത്ത് സമര്‍പ്പിച്ചത്.
‘ റഫാല്‍ കരാറിലെ അഴിമതികള്‍ പൊതുമധ്യത്തില്‍ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവരരുതെന്നാഗ്രഹിക്കുന്നവരില്‍ നിന്നും അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായേക്കാം. ‘ എന്നാണ് കത്തില്‍ പറയുന്നത്.
Post Your Comments