തിരുവനന്തപുരം: കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു. സമാധാന ചര്‍ച്ചകള്‍ ആര്‍എസ്എസ് അട്ടിമറിക്കുന്നുവെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണങ്ങൾ ആസൂത്രിതമാണെന്നും സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഐഎം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള വരവ് ബിജെപിക്ക് തന്നെ തിരിച്ചടിയാണ്. അമിത് ഷായുടെ ലക്ഷ്യം കേരളത്തില്‍ നടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments