Latest NewsNews

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: കര്‍ശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജരെ ആക്രമിച്ച ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഓസ്‌ട്രേലിയന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്ക് മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഏന്തിയ ഒരു കൂട്ടം ഇന്ത്യക്കാരെ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്നുള്ള ആളുകള്‍ ആക്രമിക്കുകയായിരുന്നു.

മൂന്നാം പാദത്തിലും അറ്റാദായം ഉയർന്നു, മികച്ച മുന്നേറ്റവുമായി എസ്ബിഐ

‘നിരോധിത തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഓസ്ട്രേലിയന്‍ അധികാരികളോട് ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ഓസ്ട്രേലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തുവരികയാണ്. ഇന്ത്യക്കാരുടെയും അവരുടെ സ്വത്തു വകകളുടെയും സുരക്ഷ ഉറപ്പാക്കാണമെന്ന് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓസ്ട്രേലിയയെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,’ കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button