KeralaLatest NewsNews

ഐഎന്‍ടിയുസി നേതാവ് രാമഭദ്രന്‍ കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രന്‍ വധകേസിലെ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. 4 പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധ കൈയില്‍ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.

Read Also: അര്‍ജുന്റെ കുടുംബത്തിന്റെ പരാതി: സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

2010 ഏപ്രില്‍ 10 നാണ് വീട്ടിനുള്ളില്‍ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. വെറുതെ വിട്ട പ്രതികളില്‍ ജയമോഹന്‍ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും. 19 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതി മരിച്ചിരുന്നു.

2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി രാഭഭദ്രനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നില്‍. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലിസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button