ഇടുക്കി: കാമുകനൊപ്പം പോയ വിദ്യാര്‍ത്ഥിനിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ നടന്നത് നാടകീയ രംഗങ്ങൾ. കോടതിയിൽ നിലപാടറിയിച്ച് പുറത്തിറങ്ങിയ കമിതാക്കളെ കാത്തിരുന്നത് സിപിഎം പ്രവർത്തർ. കോടതിയുടെ മുന്നിലിട്ട് കാമുകനെ മർദ്ദിക്കുകയും പെൺകുട്ടിയെ തിരിച്ച് വീട്ടിലേക്കു കൊണ്ടുപോകാനും ശ്രമിച്ച സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സിപിഎമ്മിൻ്റെ ഏരിയാ സെക്രട്ടറിമാരായ ടിആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കാമുകനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ കാമുകൻ്റെ കെെ- കാലുകളിൽ സാരമായി പരിക്കുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ പ്രായപൂർത്തിയായ വിദ്യാര്‍ത്ഥിനി തീരുമാനിക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. തുടർന്ന്, ബന്ധുക്കളും സിപിഎം നേതാക്കളും രംഗത്തിറങ്ങി പെൺകുട്ടിയുടെ മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും കൈകാര്യം ചെയ്തു.
വിദേശ ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ വിഹിതം മുൻകൂർ അടയ്ക്കും, പുതിയ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
അക്രമം നടക്കുന്നത് കണ്ട പോലീസ് സന്നാഹവും സ്ഥലത്ത് എത്തി. ഇതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. ഇതിനിടെ പെണ്‍കുട്ടിയെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടാകുകയും ചെയ്തു.
പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും മലപ്പുറം സ്വദേശിയും കെഎസ്എഫ്ഇ ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമായതോടെ കഴിഞ്ഞ ആഴ്ച പെണകുട്ടി കാമുകനൊപ്പം പോകുകയും ചെയ്തു. തുടർന്ന്, യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
എസ്എസ്എല്‍വി-ഡി2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ
പോലീസ് ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും യുവതി മലപ്പുറത്തുണ്ടെന്നുള്ള വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച ഉച്ചയോടെ വിദ്യാര്‍ഥിനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി അനുമതി നൽകി. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
Post Your Comments