തിരുവനന്തപുരം: കേരളം മഹാ പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിലെരാളാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി. പ്രളയത്തില്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും യുവ സമൂഹത്തിന് പ്രചോദനം നല്‍കുന്നതായിരുന്നു. അതേസമയം ഇന്നിപ്പോള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ
കളക്ടറുടെ പുതിയ വീഡിയോയും തരംഗമായി മാറിയിരിക്കുകയാണ്.
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കളയാതെ പുനരുയോഗം നടത്തണം എന്ന സന്ദേശം നല്‍കാന്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉടുത്താണ് കളക്ടര്‍ എത്തുന്നത്.
കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണ്. അത് ഉപയോഗ ശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാല്‍ ഞാനിതാ മറ്റൊരാള്‍ കളഞ്ഞ സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി ഉടുത്തു വന്നിരിക്കുകയാണ്. മറ്റൊരാള്‍ ഉപയോഗിച്ച സാരി റീയൂസ് ചെയ്യുന്നത് കൊണ്ട് ഒരസുഖവും വരില്ലെന്നും വാസുകി പറയുന്നു.
https://www.facebook.com/collectortvpm/videos/323473075167639/
Post Your Comments