KeralaLatest News

പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്റെ സംസ്‌കാരം ഇന്ന്

കുരമ്പാലയിലെ വീട്ടുവളപ്പില്‍ വെച്ചാകും സംസ്‌കാരം ഉണ്ടാകുക.

പന്തളം: പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാരം ഇന്ന്. രാവിലെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം കുരമ്പാലയിലെ വീട്ടുവളപ്പില്‍ വെച്ചാകും സംസ്‌കാരം ഉണ്ടാകുക.

കഴിഞ്ഞ ദിവസം ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന്, പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. ഈ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. കല്ലേറിനെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും രാത്രി 10.30 യോടുകൂടി മരിക്കുകയായിരുന്നു.
………………….

shortlink

Related Articles

Post Your Comments

Related Articles


Back to top button