
ശബരിമല: അരവണ പ്ലാന്റിലെ 24 താല്‍ക്കാലിക തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പിന്‍വാങ്ങി. ബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്‍റെ പ്രതിഷേധ സൂചകമായാണ് തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് സംരക്ഷണത്തില്‍ യുവതികള്‍ സന്നിധാനത്ത് എത്തിയത് വിശ്വാസത്തെ വ്രണപ്പെടുത്തി. സന്നിധാനത്തെ കലാപഭൂമിയാക്കാനുള്ള നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് മടങ്ങുകയാണെന്ന് തൊഴിലാളികള്‍ കുറിപ്പും നല്‍കിയിട്ടുണ്ട്.
Post Your Comments