![](/wp-content/uploads/2018/11/kodiyeri-balakrishnan_11.jpg)
തിരുവനന്തപുരം: മുത്തലാഖ് നിയമം മുസ്‌ലിം സ്ത്രീകൾക്ക് ജീവനാംശം കിട്ടുന്നതിന് തടസമുണ്ടാക്കുന്നതിനാലാണ് അതിനെ പാർട്ടി എതിർക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.
മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി അനുസരിച്ച് മൊഴി ചൊല്ലൽ സിവിൽ കേസായാണ് പരിഗണിക്കുക. എന്നാൽ ഇത് ക്രിമിനൽ കേസാക്കാനാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നത്.
ക്രിമിനൽ കേസെടുത്തം സ്ത്രീകൾക്ക് ജീവനാംശം കിട്ടാത്ത സാഹചര്യമാകും ഉണ്ടാകുകയെന്നും കോടിയേരി പറഞ്ഞു.
Post Your Comments