നാഗ്പൂര്‍: നാലാം നിലയില്‍ നിന്ന് വീണ 14 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അത് അടയ്ക്കാന്‍ മറന്നു. ഇതിനിടെ ഇവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ ജനാലയിലൂടെ തെന്നി വീഴുകയായിരുന്നു. എന്നാല്‍ കുഞ്ഞ് തൊട്ടടുത്ത് നിന്നിരുന്ന മരത്തിന് മുകളില്‍ തങ്ങി നിന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ഓടിയെത്തിയ ആളുകള്‍ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞു.
Post Your Comments