Latest NewsKerala

കോടതി വിലക്ക് അവഗണിച്ച് പ്രധാന പ്രതി പള്ളിമുറ്റത്ത്

കോട്ടയം : ക്രിസ്തുമസ് കരോളിനിടെ ഡിവൈഎഫ്ഐ ആക്രമണമുണ്ടായ പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇന്നലെ വൈകിട്ടു കോടതി വിലക്കു മറികടന്നു പ്രധാന പ്രതി പള്ളി മുറ്റത്തെത്തി.

3 മാസത്തേക്കു പനച്ചിക്കാട് പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ മറികടന്നാണു പള്ളിക്കു മുന്നിൽ എത്തിയത്. ആക്രമിക്കപ്പെട്ട കുടുംബാംഗങ്ങൾ പള്ളിക്കുള്ളിൽ അഭയം തേടിയിരിക്കുകയാണ്. ഇവർ പരാതി പറഞ്ഞെങ്കിലും പള്ളിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ നടപടി എടുത്തില്ല. തുടർന്നു പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

ഡിസംബർ 23ന് രാത്രി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കാരൾ സംഘത്തെയാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്.പള്ളിക്കു നേരെയും ആക്രമണമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button