കാസർകോഡ് ; മഞ്ചേശ്വരം താലൂക്കിൽ അക്രമം വ്യാപകം. 4 സ്വാമിമാർ ഉൾപ്പെടെ 9 പേർക്ക് വെട്ടേറ്റു. ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളും സ്വാമിമാരുമായ നിതേഷ്, ഗുണപാല ഷെട്ടി, ശരത്, രാജേഷ്, കടമ്പാർ സ്വദേശികളായ ഗുരുപ്രസാദ്, കിരൺ എന്നിവർക്കാണ് വെട്ടേറ്റത്. അക്രമത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ആരോപണം
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന സ്വാമിമാരുടെ 3 വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. കുഞ്ചത്തൂരിൽ ഒരു കടയും തീവച്ച് നശിപ്പിച്ചു. സ്ഥലത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരാൾക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments