Latest NewsKeralaIndia

‘പ്രതികളുടെ വധശിക്ഷ റദ്ദാക്കും വരെ പോരാടാൻ മത- സാമൂഹ്യ സംഘടനകൾ രംഗത്ത് വരണം’- മുസ്‌ലിം പേഴ്സണൽ ലോ അംഗം

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ആണ് വാഗമൺ തങ്ങൾപാറയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം: ഇന്നലെയാണ് അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതികൾക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഇത് ഭരണകൂട ഭീകരതയാണെന്നും വധശിക്ഷ റദ്ദാക്കും വരെ പോരാടാൻ ആണ് തീരുമാനമെന്നും മുസ്‌ലിം പേഴ്സണൽ ലോ വർക്കിങ് കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ അറിയിച്ചു. ഇവരുടെ വധശിക്ഷ റദ്ദാക്കി നിരപരാധികളായ മുസ്‌ലിം യുവാക്കളെ മോചിപ്പിക്കും വരെ പോരാടാൻ പൊതു സമൂഹവും മത-സാമൂഹ്യ സംഘടനകളും രംഗത്ത് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം 38 ഭീകരർക്ക് വധശിക്ഷ വിധിച്ച കോടതി 11 ഭീകരർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി 2010 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 7000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2008ൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു.

2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസിൽ 13 വർഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേൽ വിധി പറഞ്ഞത്. അതേസമയം വധശിക്ഷയ്ക്ക് വിധിച്ച ഈരാറ്റുപേട്ടയിലെ ഇരട്ടകൾക്ക് വാഗമണ്ണിലാണ് പരിശീലനം ലഭിച്ചത്. നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ആണ് വാഗമൺ തങ്ങൾപാറയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ആയുധ പരിശീലനാ ക്യാമ്പിൽ പങ്കെടുത്ത കേസിൽ ഇരട്ട സഹോദരങ്ങളെ ശിക്ഷിച്ചിരുന്നു. എന്നാൽ ഇവരെല്ലാം നിരപരാധികളാണെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button