കുവൈത്ത്: കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ആരോഗ്യമന്ത്രാലയത്തിന് ഇളവ്. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പകരം നിയമിക്കാന്‍ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെ വന്നതോടെ സ്വദേശി വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇളവ്. സാങ്കേതികപ്രവര്‍ത്തകരുടെ കരാര്‍ കാലാവധി നീട്ടി നല്കുമെന്നു അധികൃതര്‍ അറിയിച്ചു.എക്സ്റേ ലാബ് ടെക്നീഷ്യന്മാര്, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് അഞ്ചു മുതല്‍ ഒമ്പതു മാസം വരെയാണ് തൊഴില്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. ആരോഗ്യ മേഖലയില്‍ യാതൊരുവിധ പ്രതിസന്ധികളും ഉടലെടുക്കാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഈ മുന്‍കരുതല്‍.
Post Your Comments