
നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാവത്. ഉത്തര്‍പ്രദേശിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ജനങ്ങളും സര്‍ക്കാരും ആഗ്രഹിക്കുന്നതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അയോധ്യ വിഷയത്തില്‍ കോടതി വിധി വന്നതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കൂവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
Post Your Comments